13 December 2025, Saturday

Related news

December 8, 2025
December 2, 2025
November 27, 2025
November 22, 2025
October 27, 2025
October 25, 2025
October 22, 2025
October 20, 2025
October 8, 2025
September 30, 2025

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു ; എഐസിസി സെക്രട്ടറി പിവി മോഹനന് പരിക്ക്

Janayugom Webdesk
കോട്ടയം
January 20, 2025 8:50 am

എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു.

കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചു. ദീപ ദാസ് മുൻഷി അടക്കം ഉള്ള നേതാക്കൾ പാലായിലേക്ക് പുറപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.