11 December 2025, Thursday

Related news

December 6, 2025
November 29, 2025
November 29, 2025
November 26, 2025
November 25, 2025
November 24, 2025
November 24, 2025
November 20, 2025
November 10, 2025
November 7, 2025

ചേന്ദമംഗലം കൊലപാതകം: പ്രതി ഋതുജയന്റെ വീട് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍

Janayugom Webdesk
കൊച്ചി
January 20, 2025 12:57 pm

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയാണ് വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റിയത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് പിടികൂടി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തൽ പൊലീസിനു വെല്ലുവിളിയാണ് . പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരവൂർ കോടതി പരിഗണിക്കും. 

4 ദിവസത്തേക്കാണു കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇത് അനുവദിച്ചു കഴിഞ്ഞാൽ ഈ ദിവസങ്ങളിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണു പൊലീസ് ആലോചിക്കുന്നത്. നേരത്തേ, പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ജനങ്ങൾ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇവിടെ താമസിച്ചിരുന്ന ഋതുവിന്റെ മാതാപിതാക്കള്‍ ബന്ധുവീട്ടിലേക്കു മാറിയിരുന്നു. കഴിഞ്ഞ ദിവസമാണു ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജതിൻ ഗുരുതരമായി പരുക്കേറ്റ് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്; അപകടനില തരണം ചെയ്തിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലുമായാണു രണ്ടു വീടുകളും. ഇവർ തമ്മിൽ നിലവിലുള്ള തർക്കങ്ങൾക്കു പിന്നാലെ ഋതു വീട്ടിലെത്തി കമ്പിവടി കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.