21 January 2026, Wednesday

Related news

December 6, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 8, 2025
July 1, 2025
June 27, 2025
May 21, 2025

റേഷന്‍ സമരം : വ്യാപാരികള്‍ പുനരാലോചന നടത്തുമെന്ന് വിശ്വസിക്കുന്നതായി മന്ത്രി ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
January 25, 2025 12:40 pm

റേഷന്‍ സമരത്തില്‍ വ്യാപാരികള്‍ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്നലെ പ്രശ്നങ്ങൾ വ്യാപാരികളുമായി ചർച്ച ചെയ്തു. ചർച്ചയിൽ എല്ലാ കാര്യങ്ങളും പരിഹരിക്കാനായില്ല പ്രധാനപ്പെട്ട കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ക്ഷേമനിധി പദ്ധതി സഹായം ഉൾപ്പെടെ കൊടുക്കാമെന്നു വ്യാപാരികളോട് പറഞ്ഞിട്ടുണ്ടെന്നും സർക്കാർ റേഷൻ വ്യാപാരികളോട് അനുഭാവപൂർവമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. ട്രേഡ് യൂണിയൻ പ്രവർത്തകരല്ലെ റേഷൻ വ്യാപാരികൾ എന്ന കാര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.റേഷൻ മേഖലയിൽ മാത്രം 1160 കോടി രൂപയോളം കേന്ദ്രം നൽകാനുള്ളത്. സ്കൂളുകളിലെ ഉച്ചഭക്ഷണം ഫണ്ട്‌ അനുവദിക്കാതിരിക്കില്ലെന്നുംസാങ്കേതികമായ കാര്യങ്ങളാൽ ബില്ല് പാസാവാൻ ചില താമസങ്ങളുണ്ടാകുന്നു എന്നത് മാത്രമാണ് നിലവിലെ പ്രശ്നമെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ വിദ്യാഭ്യാസത്തിന് 10000 ൽ അധികം കോടി രൂപ സർക്കാർ അഡ്വാൻസ് ചെയ്ത് കൊടുത്തിട്ടുണ്ട് തരാനുള്ള പണം പോലും കേന്ദ്രം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വന്യജീവി ആക്രമണത്തിൽ കേന്ദ്രഗവൺമെന്റ് നൽകുന്നതിനേക്കാൾ കൂടുതലാണ് സംസ്ഥാന സർക്കാർ കൊടുക്കുന്നത്. കേന്ദ്ര ​ഗവൺമെന്റ് എല്ലാ മേഖലയിലും സഹായം നൽകുന്നത് അപ്രകാരം മാത്രമാണ്. എന്നാൽ സംസ്ഥാനത്തിന്റെ സമീപനം മനുഷ്വത്വപരമാണെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.