20 February 2026, Friday

Related news

February 5, 2026
February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 16, 2025
December 6, 2025
December 2, 2025
November 13, 2025
October 23, 2025

കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
January 26, 2025 10:51 am

കിടങ്ങന്നൂര്‍ കനാലില്‍ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ കാണാതായത്. 

കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്ലാസ്
ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ എന്നു പറഞ്ഞ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇവർ കനാലിൽ കുളിക്കാനിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.