25 December 2025, Thursday

Related news

December 19, 2025
December 19, 2025
December 18, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 28, 2025
November 26, 2025

ചരിത്രപരമായ ബില്ലുകൾ അവതരിപ്പിക്കും; ബജറ്റ് രാജ്യത്തിന് പുതിയ ഊർജം പകരുമെന്നും നരേന്ദ്രമോഡി

Janayugom Webdesk
ന്യൂഡൽഹി
January 31, 2025 11:40 am

രാജ്യത്തിന് പുതിയ ഊർജം നൽകുന്നതാകും ബജറ്റെന്നും ചരിത്രപരമായ ബില്ലുകൾ ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു. പുതിയ പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയെന്നതാണ് ബജറ്റിന്റെ ലക്ഷ്യം.

യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിന്റെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത് . സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്‌തു . 2024–25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും. നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉള്‍പ്പെടെ കേരളം വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.