26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025

വ്യവസായ സൗഹൃദം; 1831.36 കോടിയുടെ ബജറ്റ് വകയിരുത്തല്‍

Janayugom Webdesk
തിരുവനന്തപുരം
February 7, 2025 1:51 pm

കേരളം വ്യവസായത്തിന് അനുയോജ്യമായ ഇടമാണെന്ന് വ്യക്തമാക്കി വ്യവസായ മേഖലയ്ക്കാകെ 1831.36 കോടിയുടെ ബജറ്റ് വകയിരുത്തല്‍. ചെറുകിട വ്യവസായത്തിന് 254.93 കോടിയാണ് നീക്കിവച്ചത്. ഡെവലപ്മെന്റ് പ്ലോട്ട്, എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 18 കോടിയും ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിര്‍മാണത്തിന് 10 കോടിയും പൊതു-സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് 7.40 കോടിയും നീക്കിവച്ചു. ആലപ്പുഴ കെഎസ്ഡിപിയുടെ പ്രവര്‍ത്തനത്തിന് 20 കോടി നല്‍കും.

സ്റ്റാര്‍ട്ടപ്പ് അടക്കമുള്ള നിക്ഷപ സംരംഭക സഹായ പദ്ധതിക്ക് 80 കോടിയും നാനോ സംരംഭങ്ങള്‍ക്ക് മാര്‍ജിൻ മണി ഗ്രാന്റായി 17.06 കോടിയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കായി 48.01 കോടിയും വകയിരുത്തി. വയനാട്ടില്‍ ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ടിനായി മൂന്നുകോടിയും തോട്ടം മേഖലയ്ക്ക് മൂന്നുകോടിയും മാറ്റിവച്ചു. വാണിജ്യ മേഖലയ്ക്ക് ഏഴ് കോടിയും കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടിയും നല്‍കും.
ആറന്മുള കണ്ണാടി, കഥകളി രൂപം, തെയ്യംതുടങ്ങി കേരളത്തിന്റെ സവിശേഷ മുദ്രകൾ പേറുന്ന ടൂറിസം സുവനീറുകൾ തയ്യാറാക്കുന്നതിന് കരകൗശല വികസന കോർപ്പറേഷന് 25 ലക്ഷം രൂപ അനുവദിച്ചു. കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് 56.89 കോടി വകയിരുത്തി. കൈത്തറി സഹകരണ സംഘങ്ങളെ സഹായിക്കാൻ അഞ്ചുകോടി അധികമായും ഉൾപ്പെടുത്തി. 

കൈത്തറി മേഖലയിലെ പ്രീമിയം ഉല്പന്നങ്ങൾക്കുള്ള ഉല്പന്ന വികസന സഹായം എന്ന പുതിയ പദ്ധതിയ്ക്കായി അഞ്ചുകോടി വകയിരുത്തി. ഹാന്റെക്സിന്റെ പുനരുജ്ജീവനത്തിന് 20 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സഹകരണ സ്പിന്നിങ് മില്ലുകളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കായി ആറുകോടിയും കൈത്തറി സഹകരണ സംഘങ്ങൾക്ക് മൂന്നുകോടിയും വകയിരുത്തി. കയർ മേഖലയ്ക്ക് 107.64 കോടിയാണ് ബജറ്റ് വിഹിതം. കയർ വ്യവസായത്തിലെ യന്ത്രവൽക്കരണത്തിനും നിയന്ത്രിത യന്ത്രവൽക്കരണത്തിനും പശ്ചാത്തല വികസനത്തിനുമായി 22 കോടിയും കയർ ഉല്പന്നങ്ങളുടെയും ചകിരിയുടെയും വില സ്ഥിരത ഉറപ്പാക്കാൻ 38 കോടിയും നീക്കിവച്ചു. ചകിരിച്ചോറ് വ്യവസായ വികസന പദ്ധതിക്ക് അഞ്ചുകോടിയും കയർ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിന് 13.50 കോടിയും നീക്കിവച്ചു. 

ഖാദിഗ്രാമ വ്യവസായ മേഖലയിൽ വിവിധ പദ്ധതികൾക്കായി 15.70 കോടിയും കശുവണ്ടി മേഖലയ്ക്ക് 53.36 കോടിയും അനുവദിച്ചു. ഇതിൽ 3.05 കോടി രൂപ കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനും മൂന്നുകോടി കാപെക്സിനും 6.31 കോടി കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനും 41 കോടി കേരള കാഷ്യൂ ബോർഡിനുമാണ്. കശുവണ്ടി മേഖല പുനരൂജ്ജീവന ഫണ്ടായി 30 കോടി അനുവദിച്ചു. ഉല്പാദന വൈവിദ്ധ്യവൽക്കരണത്തിന് അഞ്ചുകോടി വകയിരുത്തി. സ്വകാര്യ മേഖലയിലെ കശുവണ്ടി തൊഴിലാളികൾക്ക് സ്ത്രീ സൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ രണ്ടുകോടിയും ചെറുകിട ഇടത്തര കശുവണ്ടി ഫാക്ടറികളുടെ പുനരുജ്ജീവനത്തിനായി രണ്ടുകോടിയും മാറ്റിവച്ചു. ഇടത്തരം, വൻകിട വ്യവസായങ്ങൾക്ക് ആകെ 795.09 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 22 കോടി അധികമാണിതെന്നും ധധമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.