17 January 2026, Saturday

അനധികൃത കുടിയേറ്റം: പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു

Janayugom Webdesk
ചണ്ഡീഗഢ്
February 8, 2025 10:54 pm

അനധികൃത കുടിയേറ്റങ്ങളും മനുഷ്യക്കടത്തും തടയാൻ പഞ്ചാബ് സര്‍ക്കാര്‍ നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരായ 104 പേരെ അമേരിക്ക നാടുകടത്തിയതിന് പിന്നാലെയാണ് നടപടി. ഇതില്‍ 30 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (നോൺ‑റസിഡന്റ് ഇന്ത്യൻ അഫയേഴ്‌സ്) പർവീൺ സിൻഹയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക എന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. എഡിജിപി (ആഭ്യന്തര സുരക്ഷ) ശിവ് വർമ്മ, ഐജി (പ്രൊവിഷനിങ്) എസ് ബൂപതി, ഡിഐജി (ബോർഡർ റേഞ്ച്) സതീന്ദർ സിങ് എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. 

അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനധികൃത കുടിയേറ്റത്തിൽ വ്യാജ ഏജന്റുമാര്‍ക്കും വലിയ പങ്കാണുള്ളത്. വലിയ തുക ആവശ്യപ്പെട്ടാണ് ഏജന്‍സികള്‍ ആളുകളെ കടത്തിവിടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുമെന്നും ഡിജിപി പറഞ്ഞു. 

സത്നാം സിങ് എന്ന ഏജന്റിനെതിരെ പൊലീസ് നടപടിക്ക് തുടക്കമിട്ടിട്ടുണ്ട്. അമൃത്സര്‍ റൂറല്‍ പൊലീസ് സത്നാം സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ ഓഫിസ് പൊലീസ് സീല്‍ ചെയ്‌തു. ലാപ്‌ടോപ്പും പാസ്‌പോര്‍ട്ടും മറ്റ് ചില രേഖകളും ഓഫിസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അമേരിക്കയില്‍ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.