13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊ ലപ്പെടുത്തി

Janayugom Webdesk
ആലപ്പുഴ
February 10, 2025 6:13 pm

അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിന്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു. പുന്നപ്ര വാടയ്ക്കലിൽ ആണ് സംഭവം. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഇയാളെ പാടത്ത് കിടക്കുന്ന നിലയിൽ കണ്ടിരുന്നു. 

എന്നാൽ ഇയാൾ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. 

പൊലീസ് അന്വേഷണം നടത്തിയതിലൂടെയാണ് തൊട്ടടുത്ത കിരണിലേക്ക് അന്വേഷണം എത്തുന്നത്. കിരണിൻ്റെ അമ്മയുടെ സുഹൃത്താണ് ​ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടീലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊല്ലുന്നത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോ​ഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് എടുത്തുമാറ്റിയ മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. നിലവിൽ പൊലീസ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.