19 February 2026, Thursday

Related news

February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026

കുട്ടിയുടെ സംരക്ഷണത്തിന് അച്ഛനേക്കാള്‍ അവകാശം മുത്തച്ഛനും മുത്തശ്ശിക്കുമില്ല: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2025 6:19 pm

കുട്ടിയുടെ യഥാര്‍ഥ പിതാവിനേക്കാള്‍ സംരക്ഷണാവകാശം മുത്തച്ഛനും മുത്തശ്ശിക്കും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി. കുട്ടിയുടെ അമ്മയുടെ മരണ ശേഷം പത്ത് വര്‍ഷത്തോളം പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ സംരക്ഷണം പിന്നീട് മുത്തച്ഛനും മുത്തശ്ശിക്കും ഹൈക്കോടതി അനുവദിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

പിതാവ് പുനര്‍വിവാഹം ചെയ്തുവെന്ന കാരണത്താലാണ് കുട്ടിയുടെ സംരക്ഷണ അവകാശം മുത്തച്ഛനും മുത്തച്ഛനും നല്‍കിയത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കുട്ടിയെ പിതാവിനൊപ്പം വിടാന്‍ ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ ജീവിച്ചിരുന്ന കാലത്ത് ദമ്പതിമാര്‍ തമ്മില്‍ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞത്. പിതാവിന് നല്ല ജോലിയും വിദ്യാഭ്യാസവുമുള്ളയാളുമാണ്. അതുകൊണ്ടു തന്നെ കുട്ടിയുടെ ക്ഷേമത്തിനായി സംരക്ഷണം പിതാവിന് നല്‍കുന്നതാണ് അനുയോജ്യമെന്ന് വിശ്വസിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.