28 December 2025, Sunday

Related news

December 24, 2025
November 13, 2025
November 12, 2025
November 2, 2025
October 27, 2025
September 25, 2025
September 22, 2025
August 30, 2025
August 30, 2025
June 4, 2025

ഫുഡ് കോർട്ടിൽ ഗ്യാസ് പൊട്ടിത്തെറിച്ചു; അഞ്ച് മരണം

Janayugom Webdesk
തായ്‌പേയ്
February 13, 2025 12:59 pm

തായ്‌വാനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അഗ്നിശമന സേന അധികൃതർ അറിയിച്ചു . തായ്ചുങ് നഗരത്തിലെ ഷിൻ കോങ് മിത്സുകോഷി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ 12-ാം നിലയിലെ ഫുഡ്കോർട്ടിലാണ്
സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിൽ നിന്നും സമീപ പ്രദേശത്ത് നിന്നും ഏകദേശം 235 പേരെ ഒഴിപ്പിച്ചു. അഗ്നിശമന സേന ആദ്യം രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അപകടത്തിന് മറ്റ് ഉറവിടങ്ങളുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും തായ്ചുങ് മേയർ ലു ഷിയോ-യെൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 130ലധികം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടെന്നും ദേശീയ അഗ്നിശമന സേന അറിയിച്ചു.

തായ്‌വാനിൽ ഇതിനുമുമ്പും വിനാശകരമായ വാതക സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. 2014ൽ തെക്കൻ നഗരമായ കാവോസിയുങ്ങിൽ ഭൂഗർഭ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനങ്ങളിൽ ഇരുപതിലതികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.