
അച്ഛനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി തടാകത്തില്‍വീണ് മരിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് ആണ്‍സുഹൃത്ത് രംഗത്ത്. സഹാന (20)
ആണ് മരിച്ചത്. ഫെബ്രുവരി പന്ത്രണ്ടാംതീയതി ആയിരുന്നു അപകടം. അച്ഛന്‍ രാമമൂര്‍ത്തിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ബൈക്ക് ഓടിക്കവേ
ഉറങ്ങിപ്പോയെന്നും താനും മകളും തടാകത്തില്‍ വീണുവെന്നുമാണ് രാമമൂര്‍ത്തിയുടെ മൊഴി. എന്നാല്‍, സഹാനയും താനുമായുള്ള ബന്ധത്തിന് യുവതിയുടെ കുടുംബം എതിരായിരുന്നെന്ന് ആണ്‍സുഹൃത്ത് നിതിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നുള്ള ദുരഭിമാനക്കൊലയാണ് നടന്നതെന്നും യുവാവ് ആരോപിച്ചു.
വ്യത്യസ്ത ജാതിയില്‍പ്പെട്ട സഹാനയും നിതിനും ഒരു വർഷത്തിലധികമായി പ്രണയത്തിലാണ്. കുറുബ സമുദായാംഗമാണ് സഹാന. നിതിന്‍ നായിഡു
ജാതിയില്‍പ്പെട്ടയാളാണ്. സഹാന മരിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം, നിതിനെ രാമമൂര്‍ത്തി സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും
മകളെ വിവാഹം ചെയ്തുതരില്ലെന്ന് പറയുകയും ചെയ്തിരുന്നു. സഹാനയുടെ മരണം ദുരഭിമാനക്കൊലയാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വിഷയത്തില്‍ ഹെബ്ബഗോഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.