13 December 2025, Saturday

Related news

December 11, 2025
December 9, 2025
December 8, 2025
December 2, 2025
November 28, 2025
November 22, 2025
November 13, 2025
November 11, 2025
November 7, 2025
November 7, 2025

കോന്നി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്; നിരവധിപേർക്ക് പരിക്ക്

Janayugom Webdesk
പത്തനംതിട്ട 
February 14, 2025 8:25 pm

കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിൽ സംഘര്‍ഷം. നിരവധി വിദ്യാർഥിക്കുകൾക്ക് പരിക്കേറ്റു. കോന്നി ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും റിപ്പബ്ലിക്കന്‍ സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ബസ് സ്റ്റാന്റ്
പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മോഡല്‍ പരീക്ഷയ്ക്ക് വേണ്ടി സ്‌കൂളടക്കുന്ന ദിവസമാണ് സംഘര്‍ഷം നടന്നത്. സ്‌കൂളിന് പുറത്ത് വെച്ച് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് തമ്മിലടിയിലേക്ക് എത്തിയതെന്നാണ് വിവരം. 50 ഓളം വിദ്യാർത്ഥികളാണ് സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്നത്. സ്റ്റാന്റിലെത്തിയ വിദ്യാർത്ഥികളിൽ ഒരാൾ ഒരു കുട്ടിയുടെ മുഖത്തടിച്ചതോടെയാണ് തുടക്കം. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവ് വന്നത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.