മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ വെള്ളിയാഴ്ച കൽക്കരി നിറച്ച ട്രക്ക് ബൈക്കിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിക്കുകയും 11 ബസുകളും ട്രക്കുകളും കത്തിക്കുകയും ചെയ്തു. മരണത്തെ തുടർന്ന് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ
ജനക്കൂട്ടം വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമം നിയന്ത്രിക്കുന്നതിനും സ്ഥിതിഗതികൾ
കൂടുതൽ വഷളാകുന്നത് തടയുന്നതിനുമായി പ്രദേശത്ത് വലിയ തോതിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കലാപത്തിനും വാഹനങ്ങൾക്ക് തീയിടലിനും
ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.