അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള സൈനിക വിമാനം അമൃത്സറിൽ എത്തി. അമേരിക്ക രണ്ടാം ഘട്ടത്തിൽ നാടുകടത്തിയ സംഘത്തിലെ രണ്ട് ഇന്ത്യൻ യുവാക്കളെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി അമേരിക്കയുടെ സി17 സൈനിക വിമാനത്തിൽ എത്തിയ പ്രതികളാണ് പിടിയിലായത്. പട്യാല ജില്ലയിലെ രാജ്പുരയില്‍നിന്നുള്ള സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരെയാണ് 2023ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് ഇവർ പിടിയിലായത്.ഇത്തവണയും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കയ്യിലും കാലിലും വിലങ്ങിട്ടാണ്. 10 ദിവസം മുമ്പെത്തിയ ആദ്യ വിമാനത്തില്‍ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ടു കൊണ്ടുവന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും ഇത്തവണയും സ്ഥിതി മാറിയില്ല. കൈകാലുകള്‍ ബന്ധിച്ചിരുന്നെന്നും ഇന്ത്യയിലേക്കു നാടുകടത്തുകയാണെന്ന് അറിയിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു. എല്ലാവര്‍ക്കും യുഎസില്‍ മികച്ചൊരു ഭാവിയായിരുന്നു സ്വപ്നം. ഏറെ നാൾ തടങ്കലിൽ വെച്ചശേഷമാണ് ഇവരെ തിരിച്ചയച്ചത്.വളരെ കുറച്ചു ഭക്ഷണം മാത്രമാണു നല്‍കിയത്. 15 ദിവസം പല്ലു തേക്കുകയോ കുളിക്കുകയോ ചെയ്യുവാൻ അനുവദിച്ചില്ലെന്നും ഇവർ പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.