21 December 2025, Sunday

Related news

December 9, 2025
December 3, 2025
November 19, 2025
November 19, 2025
November 9, 2025
October 26, 2025
October 21, 2025
October 17, 2025
October 11, 2025
October 6, 2025

മുൻ ജപ്പാൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ച് കോടതി

Janayugom Webdesk
വകയാമ
February 19, 2025 3:41 pm

2023‑ൽ ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 25
കാരനായ റിയുജി കിമുറയാണ് പ്രതി. വകയാമ നഗരത്തിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിക്കുന്നതിനായി കിഷിദ ജനക്കൂട്ടത്തെ സമീപിച്ചപ്പോള്‍ പൈപ്പ് ബോംബ് എറിയുകയായിരുന്നു. കിഷിദയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ട് പേര്‍ക്ക്
പരിക്കേറ്റുു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട് ഒരു വർഷത്തിനുള്ളിലാണ് ജപ്പാനെ
ഞെട്ടിച്ച ഈ ആക്രമണം നടന്നത്.

കിഷിദയെ കൊല്ലുക എന്നതല്ല തന്റെ ഉദ്ദേശ്യമെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രായ നിയന്ത്രണത്തിൽ പ്രതിഷേധിക്കുക എന്നതായിരുന്നുവെന്ന് കിമുറ അവകാശപ്പെട്ടു. ജപ്പാനിൽ പാർലമെന്റ് അംഗമാകാനുള്ള കുറഞ്ഞ പ്രായം പ്രതിനിധിസഭയ്ക്ക് 25 വയസ്സും കൗൺസിലർമാരുടെ സഭയ്ക്ക് 30 വയസ്സുമാണ്. ബോംബ് പൊട്ടിത്തെറിച്ച് പരിക്കുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതിനാൽ കൊലപാതകശ്രമത്തിന് കിമുറയ്‌ക്കെതിരെ കുറ്റം ചുമത്തരുതെന്നും ആ പരിക്കുകളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ന്യായമായ വിധിയെന്നും കിമുറയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. കൊലപാതകശ്രമക്കുറ്റത്തിന് പുറമേ, സ്ഫോടകവസ്തു നിയന്ത്രണങ്ങളും തോക്ക് നിയന്ത്രണ നിയമങ്ങളും ലംഘിച്ചതിനും കിമുറ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു .

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.