20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 1, 2025
February 28, 2025
February 22, 2025
January 2, 2025
January 2, 2025
December 27, 2024
December 20, 2024
December 14, 2024
December 7, 2024

വി കെ മോഹനന്‍ അനുസ്മരണവും ‘മോഹനം’ അവാര്‍ഡ് ദാനവും

Janayugom Webdesk
തൃശൂര്‍
February 22, 2025 10:43 am

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു വി കെ മോഹനനെന്ന് റവന്യൂമന്ത്രി കെ രാജന്‍ അനുസ്മരിച്ചു. വി കെ മോഹനന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കിസാന്‍ സഭ ജില്ലാ കമ്മിറ്റികെ കെ വാരിയര്‍ ഹാളില്‍ സംഘടിപ്പിച്ച് മോഹനന്‍ അനുസ്മരണവും ‘മോഹനം’ കാര്‍ഷിക പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം നിലപാട് എവിടെയും തുറന്നു പറയുന്ന അദ്ദേഹം പുതുതലമുറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ്. പാര്‍ട്ടിയുടെയും ബാലവേദി, എഐവൈഎഫ്, കിസ്സാന്‍ സഭ തുടങ്ങി വര്‍ഗ സംഘടനകളുടെയും ചുമതലകള്‍ ഏറ്റെടുത്താലും തികഞ്ഞ ഉത്തരവാദിത്വത്തോടെ നടപ്പിലാക്കാന്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു.

വി കെ മോഹനന്റെ സംഘാടനപാടവത്തിന് ഉത്തമ ഉദാഹരണമാണ് ജില്ലയിലെ സുസംഘടിതമായ ബാലവേദി പ്രസ്ഥാനം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം പൂര്‍ണത ആഗ്രഹിച്ചിരുന്ന മോഹനന് കൃഷിയും കര്‍ഷകരും ജീവിതത്തിന്റെ ഭാഗമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കിസാന്‍സഭയ്ക്കും നികത്താനാവത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ അകാലവിയോഗമെന്നും മന്ത്രി പറഞ്ഞു. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ഏറ്റെടുത്ത ചുമതലകളെല്ലാം പ്രതിബദ്ധതയോടെ നിര്‍വഹിച്ച നേതാവായിരുന്നു വി കെ മോഹനന്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. തനിക്ക് ബോധ്യമുള്ള കാര്യങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങളാണെങ്കിലും എവിടെയും തുറന്നുപറയാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നെന്നും കെ കെ വത്സരാജ് പറഞ്ഞു. കിസാന്‍ സഭ ജില്ലാപ്രസിഡന്റ് കെ കെ രാജേന്ദ്ര ബാബു സ്വാഗതം പറഞ്ഞു. ‘മോഹനം’ കർഷക അവാർഡ് ആലാട്ട് ചന്ദ്രന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ എം ദിനകരന്‍ സമ്മാനിച്ചു. വി കെ മോഹനന്റെ ഭാര്യ സ്മിത, കിസാന്‍സഭ ജില്ലാഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.