12 February 2026, Thursday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയെന്ന് പരാതി; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെ കുത്തിക്കൊന്നു

Janayugom Webdesk
മുംബൈ
February 23, 2025 4:45 pm

പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് കുത്തികൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ആണ് സംഭവം. 21 വയസ്സുള്ള ഷെയ്ഖ് അറാഫത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ ഹഡ്ഗാവ് പട്ടണത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇയാളുടെ വീടിനടുത്ത് വെച്ച് വടികൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും തുടര്‍ന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനിടെ അറഫാത്തിനെ രക്ഷിക്കാന്‍ എത്തിയ അമ്മയെയും മര്‍ദിച്ചു. പ്രദേശത്ത് തന്നെയാണ് യുവതി താമസിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇരയെ പിന്തുടർന്ന് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഹഡ്ഗാവ് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.