
റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് ബൈക്ക് യാത്രക്കാരായ ദമ്പതികളെ ആക്രമിച്ചു. പാലോട് — കല്ലറ റോഡില്‍ പാണ്ഡ്യന്‍പാറയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. അതിവേഗം റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച കാട്ടുപോത്ത് ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. റോഡിന്
സമീപത്തെ താഴ്ന്ന പ്രദേശത്ത് നിന്ന് ചാടി കയറി വന്ന കാട്ടുപോത്ത് ബൈക്ക് യാത്രികരെ ആക്രമിച്ച ശേഷം എണ്ണപ്പന തോട്ടത്തിലേക്ക് ഓടിപ്പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നെടുമങ്ങാട് സ്വദേശികളായ കെ സുനില്‍ കുമാര്‍, ഭാര്യ എന്‍ എസ് സ്മിത എന്നിവര്‍ക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലോട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനില്‍ കുമാറിന് തോളെല്ലിനും മുഖത്തും കാല് മുട്ടിനുമാണ് പരിക്കേറ്റത്. തോളെല്ല് പൊട്ടി മാറിയതിനെ തുടര്‍ന്ന് സുനിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഈ മേഖലയില്‍ സ്ഥിരമായി കാട്ടുപോത്ത് കൂട്ടത്തെയും കാട്ടുപന്നികളെയും കാണുന്നുണ്ടെന്നും ആക്രമണം നടക്കുന്നത് ഇത് ആദ്യമായല്ല എന്നും നാട്ടുകാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.