സിപിഐ നേതാവ് പി രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എന്നും ജനങ്ങൾക്ക് ഒപ്പം നിന്ന നേതാവായിരുന്നു പി രാജുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.സമുന്നതനായ കമ്യൂണിസ്‌റ്റ് നേതാവും ട്രേഡ് യൂണിയൻ സംഘാടകനും കഴിവുറ്റ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.ഇടതുപക്ഷ ഐക്യം ദൃഢപ്പെടുത്തുന്നതിലും ജനകീയപ്രശ്‌നങ്ങളിൽ യോജിപ്പോടെയുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിലും വിലപ്പെട്ട സംഭാവനകളാണ് പി രാജു നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ പി രാജു ദീർഘകാലം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. ട്രേഡ് യൂണിയൻ സംഘാടകനെന്ന നിലയിൽ മുഴുവൻ തൊഴിലാളികളുടെയും ആദരവ് നേടിയെടുത്തു. രണ്ടുവട്ടം പറവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി. മണ്ഡലത്തിന്റെ വികസനത്തിന് അടിത്തറപാകിയ ഒട്ടേറെ പദ്ധതികൾ ഇക്കാലത്ത് യാഥാർഥ്യമാക്കാനായി. എന്നും ജനങ്ങൾക്കൊപ്പം നിന്ന് നാടിന്റെ പൊതുവായ വികസന പ്രശ്‌നങ്ങളിൽ സജീവപങ്കാളിത്തം വഹിച്ചുപോന്ന പി രാജുവിന്റെ നിര്യാണം സിപിഐക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്‌ടമാണ്. അദ്ദേഹത്തിന്റെ വേർപാടിലൂടെ കുടുംബത്തിനുണ്ടായിട്ടുള്ള ദുഖത്തിലും പങ്കുചേരുന്നതായും പിണറായി വിജയൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.