22 January 2026, Thursday

Related news

April 24, 2025
February 28, 2025
December 21, 2024
August 28, 2023
July 15, 2023
June 7, 2023
January 28, 2023
January 13, 2023
January 12, 2023

വാക്കത്തോണും വിവിധ മത്സരങ്ങളും സംഘടിപ്പിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്

Janayugom Webdesk
മലപ്പുറം
February 28, 2025 9:05 am

പൊതുജനങ്ങളിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളർത്തിയെടുന്നതിൽ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോൺ സംഘടിപ്പിച്ചു. വാക്കത്തോൺ ഇന്നലെ രാവിലെ ഏഴിന് കലക്ട്രേറ്റ് മൈതാനിയിൽ പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ്വ ത്രിപാദി ഫ്ളാഗ് ഓഫ് ചെയ്തു.

ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ സുജിത്ത് പെരേര, ഡെപ്യൂട്ടി കലക്ടർ എസ് എസ് സരിൻ, മറ്റ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ, സന്നധ പ്രവർത്തകർ, സബ് കലക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. വാക്കത്തോൺ മുനിസിപ്പൽ ബസ് സ്റ്റാന്റ് വഴി തിരികെ സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് 10 മണി മുതൽ കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടന്നു. ചെറുധാന്യങ്ങളുടെ പ്രാധാന്യം, ഫുഡ് ഫോർട്ടിഫിക്കേഷൻ എന്നീ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. വൈകിട്ട് നാലു മുതൽ കോട്ടക്കുന്ന് പാർക്കിന് സമീപം ഭക്ഷ്യപ്രദർശന വിപണന മേളയുമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.