ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം. ഉറുദുവിലും സഭാനടപടികൾ ലഭ്യമാക്കണമെന്ന പ്രതിപക്ഷമായ സമാജ്‌വാദി പാർടിയുടെ ആവശ്യത്തിനെതിരെയാണ് ആദിത്യനാഥ് വർഗീയവിഷം തുപ്പിയത്. കുട്ടികളെ മുല്ലമാരും മൗലവിമാരുമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.
പ്രാദേശികഭാഷകളെ അടിച്ചമർത്തുന്നതിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പരാമർശം. ഇന്ത്യൻ സംസ്‌കാരത്തിന് അതുല്യസംഭാവനകൾ നൽകിയ ഉറുദു മുസ്ലീങ്ങളുടെ മാത്രം ഭാഷയാണെന്ന ആദിത്യനാഥിന്റെ വാദം വർഗീയാന്ധതയുടെ തെളിവായി. സഭാനടപടികള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുകയും ഉറുദുവില്‍ ലഭ്യമാക്കില്ലെന്ന് കടുംപിടുത്തം തുടരുകയും ചെയ്യുന്നതിനെതിരെ സഭയിലും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് യുപി പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.