24 December 2025, Wednesday

Related news

December 23, 2025
December 1, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
October 20, 2025
October 19, 2025
October 15, 2025

ഒടി പി തെറ്റിച്ചതിന് പിതാവ് വഴക്കുപറഞ്ഞു; നീറ്റ് വിദ്യാർത്ഥിനി ജീവനൊടുക്കി

Janayugom Webdesk
ചെന്നൈ
March 2, 2025 7:23 pm

ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നല്‍കിയതിന്റെ പേരിൽ പിതാവ് വഴക്കുപറഞ്ഞെതിനെ തുടർന്ന് നീറ്റ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് മരിച്ചത്. ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്ന പിതാവ് മകളെ വിളിച്ച് ഫോണില്‍ വന്ന ഒടിപി പറയാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. പെൺകുട്ടി രണ്ടുതവണ പറഞ്ഞുകൊടുത്ത ഒടിപിയും തെറ്റിപ്പോയതിനാൽ അപേക്ഷ സമർപ്പിക്കാനായില്ല. പിന്നീട് അപേക്ഷ നൽകിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ പിതാവ് മകളെ വഴക്കുപറയുകയായിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം നടത്താനാകുമോ എന്ന ആശങ്ക മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഈ വാദം പൊലീസ് തള്ളിക്കളഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.