14 December 2025, Sunday

Related news

December 13, 2025
December 6, 2025
December 5, 2025
November 28, 2025
November 27, 2025
November 26, 2025
November 24, 2025
November 24, 2025
November 23, 2025
November 18, 2025

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 14 മുതൽ

Janayugom Webdesk
March 3, 2025 2:04 pm

കോട്ടയം: കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരളചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 14 ന് ആരംഭിക്കും. മാർച്ച് 18 വരെ കോട്ടയം അനശ്വര തീയേറ്ററിലാണ് മേള. ചലച്ചിത്ര മേളയുടെ സംഘാടനത്തിനായി
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും സാംസ്കാരിക മന്ത്രി സജി ചെറിയാനും മുഖ്യ രക്ഷാധികാരികളായി സ്വാഗത സംഘവും രൂപീകരിച്ചു. മാർച്ച് അഞ്ചിന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും. അന്നുമുതൽ അനശ്വര തിയറ്റർ വഴിയും ഓൺലൈനായും ഡെലിഗേറ്റ് ഫോമുകൾ വിതരണം ചെയ്യും. മുതിർന്നവർക്ക് 500 രൂപയും വിദ്യാർഥികൾക്ക് 300 രൂപയും ആണ് ഡെലിഗേറ്റ് പാസ് നിരക്ക്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 25 സിനിമകൾ പ്രദർശിപ്പിക്കും. 

കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ നടന്ന സ്വാഗതസംഘരൂപീകരണ യോഗം നിർമ്മാതാവ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. സംവിധായകരായ പ്രദീപ് നായർ, ജോഷി മാത്യു, നടൻ ഹരിലാൽ, നഗരസഭാംഗം ടി. എൻ. മനോജ്, തേക്കിൻകാട് ജോസഫ്, വി. ജയകുമാർ, പ്രൊഫ ജോജി ജോൺ പണിക്കർ എന്നിവർ സംസാരിച്ചു. 

സ്വാഗതസംഘം ഭാരവാഹികൾ: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ(മുഖ്യ രക്ഷാധികാരികൾ), സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ചെയർമാൻ പ്രേംകുമാർ (സഹ രക്ഷാധികാരികൾ), കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (എക്സിക്യൂട്ടീവ് ഡയറക്ടർ), ജയരാജ് ( ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ), പ്രദീപ് നായർ (ജനറൽ കൺവീനർ), സജി കോട്ടയം (കോ ഓർഡിനേറ്റർ), വിനോദ് ഇല്ലംപള്ളി, നിഖിൽ എസ് പ്രവീൺ (കൺവീനർമാർ), രാഹുൽ രാജ്, ഡി ജയദേവ്, അനീഷ്കുമാർ ( ജോയിന്റ് കൺവീനർമാർ). 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.