10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 6, 2025
April 4, 2025
April 3, 2025
April 2, 2025
April 1, 2025
March 29, 2025
March 27, 2025
March 27, 2025
March 26, 2025

വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ സമയപരിധിയിൽ വ്യക്തത വരുത്തണം; കേന്ദ്രത്തോട് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
March 3, 2025 4:12 pm

വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ ഫണ്ട് മാർച്ച് 31നകം വിനിയോഗിക്കണമെന്നും സമയപരിധിയിൽ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തോടു ഹൈക്കോടതി. എന്നാൽ പുനരധിവാസം മാർച്ച് 31നകം പൂർത്തിയാക്കുക അസാധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ സമയപരിധി സംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്താമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നു കോടതി നിർദേശിച്ചു. റിക്കവറി നടപടികൾ ഇക്കാലയളവിൽ ഒഴിവാക്കണമെന്നു നിർദേശിക്കണമെന്നു സംസ്ഥാന സർക്കാരിനോടു കോടതി പറഞ്ഞു. 2026 ഫെബ്രുവരിയിൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്നു സംസ്ഥാന സർക്കാർ മറുപടി നൽകി. വിഷയം മാർച്ച് 17ന് കോടതി വീണ്ടും പരിഗണിക്കും.

TOP NEWS

April 10, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.