11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

Janayugom Webdesk
തിരുവനന്തപുരം
March 4, 2025 7:06 pm

വെഞ്ഞാറമൂട് അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെഡിക്കൽ പരിശോധന നടത്തി മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിലിലേക്കു മാറ്റിയത്. കഴിഞ്ഞ 7 ദിവസമായി അഫാൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

അഫാനെതിരെ കേസ് രജിസ്ടർ ചെയ്തിരിക്കുന്ന വെഞ്ഞാറമൂട് പൊലീസും പാങ്ങോട് പൊലീസും കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ അഫാനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്നാണ് പൊലീസ് പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.