
എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരന് ക്രൂരമായ മർദ്ദനത്തിനിരയായി. പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചത്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.
പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മർദ്ദനമെന്നാണ് വിവരം. മർദ്ദനത്തിൽ മൂക്കിന്റെ അസ്ഥിയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസ് കേസെടുത്ത അഞ്ചു വിദ്യാര്‍ത്ഥികളിലൊരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. പരിക്കേറ്റ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.