
വിമാനത്തിനുള്ളിലേയ്ക്ക് തോക്കുമായെത്തി പതിനേഴുകാരന്‍. എയർപോർട്ടിലെ ഗ്രൗണ്ട് ഡ്യൂട്ടി ചെയ്യുന്ന ടെക്നിക്കൽ ജീവനക്കാരന്റെ വേഷത്തിലാണ് വിമാനത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. ഓസ്ട്രേലിയയിലെ അവലോൺ വിമാത്താവളത്തിൽ ജെറ്റ്സ്റ്റാർ വിമാനത്തിനുള്ളിലേക്കാണ് കൗമാരക്കാരൻ തോക്കും വെടിയുണ്ടകളുമായെത്തിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 160 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തോക്ക് കണ്ട് യാത്രക്കാർ ബഹളം വച്ചതിന് പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങൾ 17കാരനെ തടയുകയും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
വേലിക്കെട്ടിലെ ചെറുപഴുതിലൂടെയാണ് വിമാനത്താവളത്തിനകത്തേക്ക് കടന്നതെന്നാണ് വിവരം. വിക്ടോറിയ സ്വദേശിയായ പ്രതിയുടെ പക്കൽ കത്തിയും പെട്രോളും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഷോട്ട് ഗണും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. ലൈസൻസില്ലാത്ത തോക്കാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ വീഴ്ചയിലുണ്ടായ പാളിച്ച പരിശോധിച്ച് പരിഹരിക്കുമെന്നാണ് വിമാനത്താവള അധികൃതർ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.