
വെള്ളം തേടി വരുന്ന വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ കുളം ഒരുക്കി വനപാലകർ. കൊടുമുടി തിരുവപ്പാറ കോട്ടയ്ക്കു സമീപം ഉൾവനത്തിലാണ് വിശാലമായ കുളം ഒരുക്കിയിരിക്കുന്നത്. കടുത്ത വേനലിനെ തുടർന്ന് കഴിഞ്ഞ വർഷം നിർമ്മിച്ച കുളം വനം സംരക്ഷണ സമിതി പ്രവർത്തകരുടെ കൂടി സഹകരണത്തോടെ പുനരുദ്ധീകരിക്കുകയായിരുന്നു. വടശേരിക്കര റേഞ്ചിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെട്ട ഈ വനമേഖലയിലാണ് തിരുവപ്പാറ കോട്ടയോടു ചേർന്ന പ്രദേശങ്ങൾ.
ഒട്ടേറെ വന്യമൃഗങ്ങൾ ഇവിടെയുണ്ട്. കുളത്തിന്റെ പുനഃരുദ്ധാരണം നടന്നതിനു പിന്നാലെ തന്നെ കാട്ടാന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ മൃഗങ്ങൾ വെള്ളം കുടിക്കാൻ എത്തി തുടങ്ങി. വേനൽ ശക്തമായതോടെ ഈ പ്രദേശത്ത് നീർച്ചാലുകളും തോടും വറ്റി വരണ്ടു കിടക്കുകയാണ്. മൃഗങ്ങൾ ഉൾവനത്തിൽ നിന്നു വെള്ളം തേടി ജനവാസ മേഖലയോടു ചേർന്ന് എത്തുന്ന സാഹചര്യമായിരുന്നു.
വനിതകൾ അടക്കമുള്ള കൊടുമുടി വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ഏകദേശം 12 മീറ്റർ നീളവും 10 അടി വീതിയും വരുന്ന കുളത്തിനു 6 അടിയോളം താഴ്ച വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.