21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
March 31, 2025
March 29, 2025

കേരളത്തെമാറ്റി മറിച്ചത് ഗ്രാമ വിദ്യാലയങ്ങളാണെന്ന് ആന്റോ ആന്റണി എംപി

Janayugom Webdesk
പത്തനംതിട്ട 
March 7, 2025 3:29 pm

സംസ്ഥാനത്തെ മാറ്റി മറിച്ചത് ഗ്രാമ വിദ്യാലയങ്ങളാണെന്ന് ആന്റോആന്റണി എംപി അഭിപ്രായപ്പെട്ടു. മക്കപ്പുഴ ഗവഎൽപിസ്‌കൂൾ ശതാബ്ദി ആഘോഷവും സ്‌കൂൾ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. മന്നത്ത് പദ്‌മനാഭൻ കൊണ്ടുവന്ന വിപ്ലവം വിദ്യാലയങ്ങളിലൂടെയാണ്. 

സമൂഹത്തിലെ സാധാരണക്കാർക്ക് അദ്ദേഹം വിദ്യാലയം തുറന്നുകൊടുത്തുവെന്നും എംപി. പറഞ്ഞു. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എംഎസ്സുജ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സൗമ്യ ജിനായർ, എംജിശ്രീകുമാർ, ഷേർളി ജോർജ്, എഇഒ പ്രീതി ജോസഫ്, ബിപിസി ഷാജി എസലാം, പ്രഥമാധ്യാപിക സിന്ധു ജിനായർ, റിങ്കു ചെറിയാൻ, പിടിഎപ്രസിഡന്റ് വി ജി സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് കെപിഅനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ വിദ്യാർഥിസംഗമവും നടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.