13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026

ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രയിനുകളും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 10, 2025 3:13 pm

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് സ്പെഷ്യൽ ട്രയിനുകളും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു. സ്പെഷൽ ട്രെയിനുകൾക്കു പുറമെ സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിക്കുകയും ചില ട്രെയിനുകളുടെ സമയവും സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംക്‌ഷനിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തുനിന്നു പൊങ്കാല ദിവസം പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും. മറ്റു ട്രെയിനുകളുടെ സമയവും അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പുകളുടെ വിവരങ്ങളും ഇപ്രകാരമാണ്.

മാർച്ച് 13ന് പുറപ്പെടുന്ന കന്യാകുമാരി ‑പുനലൂർ പാസഞ്ചറിന് (56706) ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12624) കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12696) കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിലും നാഗർകോവിൽ — മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകളിലും, നാഗർകോവിൽ — മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് റെയിൽവേ സ്റ്റേഷനുകളിലും കൊല്ലം ‑ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി സ്റ്റേഷനുകളിലും ഷാലിമാർ ‑തിരുവനന്തപുരം എക്സ്പ്രസിന് (22641) മാരാരിക്കുളം, തുറവൂർ സ്റ്റേഷനുകളിലും തിരുവനന്തപുരം ‑മംഗളൂരു മലബാർ എക്സ്‌പ്രസിന് (16629) – മയ്യനാട് സ്റ്റേഷനിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

മാർച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസിന് (16348) കടയ്ക്കാവൂ‍‍ർ സ്റ്റേഷനിലും മധുര- പുനലൂർ എക്സ്‌പ്രസിന് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകളിലും മംഗളൂരു സെൻട്രൽ ‑കന്യാകുമാരി എക്സ്പ്രസിന് (16649) മയ്യനാട്, കടയ്ക്കാവൂർ സ്റ്റേഷനുകളിലും ഷൊർണൂർ – തിരുവനന്തപുരം- വേണാട് എക്സ്പ്രസിന് (16301) മുരുക്കുംപുഴ സ്റ്റേഷനിലും മംഗളൂരു ‑തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് (16605) മാരാരിക്കുളത്തും നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം സ്റ്റേഷനുകളിലും കന്യാകുമാരി- പുനലൂർ പാസഞ്ചറിന് (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള സ്റ്റേഷനുകളിലും ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്സ്പ്രസിന് (16128) തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലും മധുര- തിരുവനന്തപുരം എക്സ്‌പ്രസിന് (16344) പരവൂർ, കടയ്ക്കാവൂർ, നോർത ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട സ്റ്റേഷനുകളിലും മംഗളൂരു ‑തിരുവനന്തപുരം എക്സ്‌പ്രസിന് (16603) തുറവൂർ, മാരാരിക്കുളം, പേട്ട സ്റ്റേഷനുകളിലും ചെന്നൈ സെൻട്രൽ ‑തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12695) പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട സ്റ്റേഷനുകളിലും മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസിന് (16630) മയ്യനാട് സ്റ്റേഷനിലും മൈസൂർ ‑തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് (16315) തുറവൂർ, മാരാരിക്കുളം സ്റ്റേഷനിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

മാർച്ച് 10ന് പുറപ്പെടുന്ന ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിന് (12626) ഏറ്റുമാനൂർ, പരവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും ശ്രീമാതാ വൈഷ്ണോ ദേവി ‑കന്യാകുമാരി ഹിമസാഗർ എക്സ്പ്രസിന് നെയ്യാറ്റിൻകര, പാറശാല, ഇരണിയൽ, നാഗർകോവിൽ ടൗൺ സ്റ്റേഷനുകളിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. മാർച്ച് 11ന് പുറപ്പെടുന്ന ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസിന് (16345) തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂ‍ർ സ്റ്റേഷനുകളിലും സെക്കന്ദരാബാദ്- തിരുവനന്തപുരം എക്സ്‌പ്രസിന് (17230) ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിലും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

കന്യാകുമാരിയിൽനിന്നു 13ന് രാവിലെ 10.10ന് പുറപ്പെടുന്ന മംഗളൂരു എക്സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നായിരിക്കും പുറപ്പെടുക.13ന് പകൽ 1.25ന് തിരുവനന്തപുരം നോർത്തിൽനിന്നു പുറപ്പെടുന്ന നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി പകൽ 2.00നായിരിക്കും പുറപ്പെടുക.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.