12 February 2026, Thursday

Related news

February 6, 2026
February 1, 2026
January 29, 2026
January 23, 2026
January 22, 2026
January 6, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; അപകടം കോഴിക്കോട് — പാലക്കാട് ദേശീയപാതയില്‍

Janayugom Webdesk
പാലക്കാട്
March 11, 2025 11:37 am

കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പുലര്‍ച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഇവരെ അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്കാണ് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.