13 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 28, 2025
February 20, 2025
February 19, 2025
February 19, 2025
February 15, 2025
February 14, 2025
February 10, 2025
February 6, 2025
February 3, 2025

നാട്ടിലിറങ്ങുന്ന ഏതു വന്യമൃഗത്തേയും വെടിവച്ചു കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വനം; ഭരണഘടനാ വിരുദ്ധമെന്ന് വനം വകുപ്പ്

Janayugom Webdesk
കോഴിക്കോട്
March 11, 2025 10:06 pm

വന്യമൃഗത്തേയും വെടിവച്ചു കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡന്റിനു നൽകിയ ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം’ റദ്ദാക്കാനും വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. 

കാട്ടിൽ നിന്നു നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. നാളെ വീണ്ടും ഭരണസമിതി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനിരിക്കെയാണ് വനം വകുപ്പിന്റെ നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.