27 December 2025, Saturday

Related news

December 23, 2025
November 15, 2025
November 9, 2025
November 4, 2025
November 1, 2025
October 14, 2025
October 6, 2025
October 4, 2025
September 24, 2025
September 5, 2025

ഖാദി ഫെസ്റ്റിന് തുടക്കം

Janayugom Webdesk
കാക്കനാട്
March 12, 2025 11:27 am

ഖാദിയുടെ പ്രചാരവും വിപണനവും കൂട്ടി ഖാദി തൊഴിലാളികളുടെ വരുമാന വർദ്ധനവ് സാധ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന ഖാദി ഫെസ്റ്റ് കളക്ടറേറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഫെസ്റ്റിൽ ഖാദി തുണിത്തരങ്ങളുടെ പ്രദർശനവും വിപണനവും ഖാദി യന്ത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റും ഉണ്ട്. ‘ഖാദി ഫെസ്റ്റ് 2025’ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഖാദി മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഖാദി മേഖലയിൽ തൊഴിലാളികൾക്ക് അർഹമായ വേതനം ഉറപ്പാക്കേണ്ടതുണ്ട്. 300 തൊഴിലാളികളാണ് ഇപ്പോൾ 28 യൂണിറ്റുകളിലായുള്ളത്. ഖാദി മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് ജില്ലാ പഞ്ചായത്ത് സഹായം നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്ജ് അധ്യക്ഷയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സനിതാ റഹിം, കെ ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി അലക്സ്, ഷൈനി ജോർജ്ജ്, ഷൈമി വർഗീസ്, കെ വി രവീന്ദ്രൻ, അഡ്വ. എം ബി ഷൈനി ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷഫീഖ്, അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, ഖാദി ഗ്രാമവസായ ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ എസ്ഷിഹാബുദ്ദീൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ഖാദി ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലയിലെ ഖാദി തൊഴിലാളികളുടെ സംഗമവും മികച്ച ഖാദി യൂണിറ്റുകൾക്കും, മികച്ച തൊഴിലാളികൾക്കുമുള്ള അവാർഡ് വിതരണവും 14ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മേള 15 ന് സമാപിക്കും. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.