22 December 2025, Monday

Related news

December 22, 2025
November 26, 2025
November 17, 2025
November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025

ഇരുചക്രവാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാര്‍ത്ഥി മരിച്ചു

Janayugom Webdesk
അങ്കമാലി 
March 13, 2025 6:38 pm

ഇരുചക്രവാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി സിദ്ധാര്‍ത്ഥ് (19) ആണ് മരിച്ചത്. മുക്കന്നൂര്‍ ഫിസാറ്റ് കോളേജ് ഇലട്രിക്കല്‍ ആന്റ് ഇലട്രോണിക്‌സ് എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. 

കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപത്തുവെച്ച് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി കറുകുറ്റി സ്വദേശിനി ലിസി ജോര്‍ജ്ജ് (60) ഗുരുതര പരുക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.