17 January 2026, Saturday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 7, 2026

‘ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ല, യാസിർ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ’; പൊലീസ്

Janayugom Webdesk
കോഴിക്കോട്
March 19, 2025 4:24 pm

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. യാസിർ ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ ഇയാൾ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും ദൃക്സാക്ഷി പറയുന്നു.

അതേസമയം യാസിർ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നെന്നും തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും ചൂണ്ടിക്കാട്ടി ഷിബില മുമ്പ് നൽകിയ പരാതി പൊലീസ് അവഗണിച്ചതായും ആക്ഷേപമുണ്ട്. പുതുപ്പാടിയിൽ സുബൈദയെ കൊലപ്പെടുത്തിയ ലഹരിക്ക് അടിമയായ മകൻ ആഷിഖുമായി യാസിറിന് സൗഹൃദമുണ്ടായിരുന്നു എന്നാണ് വിവരം. ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെ ഇന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഷിബിലയുടെ ഉമ്മ ഹസീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.