20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025

നാഗ്പൂർ സംഘർഷം; മുഖ്യ പ്രതി പൊലീസിന്റെ പിടിയിൽ

Janayugom Webdesk
നാഗ്പൂര്‍
March 19, 2025 4:53 pm

നാഗ്പൂരിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ മുഖ്യപ്രതി പിടിയില്‍. ഫഹീം ഖാൻ എന്ന പ്രാദേശിക നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗ് ദള്ളും നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പിന്നാലെയാണ് നാഗ്പൂരിൽ സംഘർഷങ്ങള്‍ക്ക് തുടക്കമായത്. പ്രതിഷേധ പരിപാടിക്കിടെ ഒരു സമുദായത്തെ അപമാനിക്കുന്ന നടപടി ഉണ്ടായെന്ന് അഭ്യൂഹം പരക്കുകയായിരുന്നു. 

പിന്നാലെ ആൾക്കൂട്ടത്തെ വൈകാരികമായി ഇളക്കിവിട്ട് സംഘർഷത്തിലേക്ക് നയിച്ചത് ഫഹീം ഖാൻ ആണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഇതിനോടകം 50ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷങ്ങള്‍ക്കിടെ വനിതാ പൊലീസിനെ ലൈംഗീകമായി ഉപദ്രവിച്ചതായും കേസുണ്ട്. ഔറംഗസീബ് വിവാദത്തിൽ പക്ഷേ വിഎച്ച്പിഎയും ബജരംഗ് ദള്ളിനെയും തള്ളുകയാണ് ആർഎസ്എസ്. കലാപം സമൂഹത്തിന് നല്ലതല്ല. ഔറംഗസീബ് വിവാദത്തിന് ഇപ്പോൾ യാതൊരു പ്രസക്തിയും ഇല്ലെന്നും ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ പറഞ്ഞു. അതേസമയം നാഗ്പൂരിൽ പലയിടത്തും കർഫ്യൂ ഇപ്പോഴും തുടരുകയാണ്. കൂടുതൽ പൊലീസിനെ നിയോഗിച്ചു കനത്ത ജാഗ്രതയിലാണ് പ്രദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.