23 December 2025, Tuesday

Related news

December 19, 2025
December 16, 2025
December 4, 2025
December 2, 2025
November 28, 2025
November 22, 2025
November 22, 2025
November 21, 2025
November 21, 2025
November 21, 2025

‍ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ അടച്ചുപൂട്ടല്‍: ഉത്തരവില്‍ ട്രംപ് ഒപ്പുവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
വാഷിംങ്ടണ്‍
March 20, 2025 2:37 pm

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ അടച്ചുപൂട്ടാന്‍ ലക്ഷ്യമിട്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപം ഒപ്പുവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ട്രംപും, ഉപദേഷ്ടാവ് ഇലോണ്‍ മസ്കും കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ പരിപാടികളിലും യുഎസ് ഏജന്‍സ് ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്റ് പോലുള്ള സ്ഥാപനങ്ങളും നിര്‍ത്തലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.എന്നാൽ ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കും ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷന്റെ നിർത്തലാക്കലെന്ന് പറയപ്പെടുന്നു 

ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ നിർത്തലാക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങുക. അമേരിക്കക്കാർ ആശ്രയിക്കുന്ന സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുടെ ഫലപ്രദവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയമനിർമ്മാണത്തിലൂടെ മാത്രമേ ഏജൻസി അടച്ചുപൂട്ടലടക്കമുള്ള നടപടികളിലേക്ക് ട്രംപിന് നീങ്ങാൻ കഴിയുകയുള്ളൂ. 

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53–47 ഭൂരിപക്ഷമുണ്ട്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ നിർത്തലാക്കുന്ന ബിൽ പോലുള്ള പ്രധാന നിയമനിർമ്മാണങ്ങൾക്ക് 60 വോട്ടുകൾ ആവശ്യമാണ്. ഏഴ് ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ. അതേസമയം, ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറലിലെ ഒരു സംഘം രം​ഗത്തെത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷൻ പിരിച്ചുവിടുന്നതിൽ നിന്ന് പ്രസിഡന്റിനെ തടയണമെന്നാവശ്യപ്പെട്ട് ഇവർ കേസ് ഫയൽ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.