ഡിജിറ്റല്‍ അറസ്റ്റെന്ന വ്യാജേന വയോധികയില്‍നിന്ന് 20 കോടി രൂപ തട്ടിയെടുത്തു. സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മുംബൈ സ്വദേശിയായ 86കാരിയെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാണെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. മുംബൈ സ്വദേശികളായ ഷയാൻ ജാമിൽ ഷെയ്ഖ് (20), റാസിഖ് ബട്ട് (20), ഹൃതിക് ശേഖർ താക്കൂർ (25) എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈനില്‍ വ്യാജ കോടതി നടപടിക്രമങ്ങള്‍ അടക്കം തട്ടിപ്പുകാര്‍ സജ്ജീകരിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സ്ത്രീക്ക് ആദ്യം കോള്‍ ലഭിച്ചത്. മക്കളെ അറസ്റ്റ് ചെയ്യുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും വാട്ട്സ്ആപ്പ് കോളിനിടെ ഭീഷണിപ്പെടുത്തി. സ്ത്രീക്കെതിരെ അറസ്റ്റ് വാറണ്ട്, ഫ്രീസ് വാറണ്ട് എന്നിവയുണ്ടെന്നും വിശ്വസിപ്പിച്ചു. സഹകരിച്ചില്ലെങ്കില്‍ പൊലീസിനെ വീട്ടിലേക്ക് അയയ്ക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.