2 January 2026, Friday

Related news

January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 24, 2025
November 29, 2025
November 10, 2025
October 18, 2025
October 4, 2025
September 25, 2025

ഉക്രയ്ന്‍— അമേരിക്ക ചര്‍ച്ച് 24ന്

Janayugom Webdesk
കീവ്
March 21, 2025 11:26 am

യുദ്ധം അവസാനിപ്പിക്കുന്നതിമായി ബന്ധപ്പെട്ട്‌ ഉക്രയ്‌ൻ സംഘം അമേരിക്കയുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്ന്‌ വൊളോദിമിർ സെലൻസ്കി. സൗദി അറേബ്യയിലായിരിക്കും ചർച്ചയെന്നും ഉക്രയ്‌ൻ പ്രസിഡന്റ്‌ കീവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നേരത്തേ യൂറോപ്യൻ യൂണിയൻ യോഗത്തെ അഭിസംബോധന ചെയ്ത സെലൻസ്കി, റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ മുന്നോട്ടുവച്ച വെടിനിർത്തൽ ധാരണകളെ പൂർണമായും തള്ളിയിരുന്നു. 

ഉക്രയ്‌ന്‌ നാറ്റോ അംഗത്വം ലഭ്യമാക്കരുതെന്ന നിബന്ധന സ്വീകാര്യമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സെലൻസ്കിയുമായി ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. ഉക്രയ്‌ന്റെ വൈദ്യുതനിലയങ്ങളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കാമെന്ന്‌ ട്രംപ്‌ നിർദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.