22 December 2025, Monday

Related news

December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

എല്‍ഡിഎഫ് ആശമാരുടെ പക്ഷത്താണെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
March 21, 2025 3:01 pm

ഇടതുപക്ഷ ജാനാധിപത്യമുന്നണി ആശമാരുടെ പക്ഷത്താണെന്ന് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ആശമാരെ തൊഴിലാളി എന്ന നിലയിൽ കേന്ദ്ര ഗവൺമെന്റ്‌ അംഗീകരിക്കുന്നില്ല. എന്നാൽ ആശമാരെ തൊഴിലാളികളായി പരിഗണിക്കണം എന്നതാണ് എൽഡിഎഫിന്റെയും എൽഡിഎഫ്‌ സർക്കാരിന്റെയും നിലപാട്‌. തൊഴിൽനിയമങ്ങൾ ആശമാർക്ക്‌ കൂടി ബാധകമാകുന്ന രീതിയിൽ കേന്ദ്ര ഗവൺമെന്റ്‌ നിലപാട്‌ സ്വീകരിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

തൊഴിലാളികൾക്ക് ബാധകമായ ഒരു നിയമവും ആശമാർക്ക് ബാധകമല്ല. അതിനാവശ്യമായ നിലപാടുകൾ കേന്ദ്രമാണ്‌ സ്വീകരിക്കേണ്ടത്‌. ഇപ്പോൾ നൽകുന്ന ഓണറേറിയത്തിൽ കേന്ദ്രം നൽകേണ്ട വിഹിതം അവർ നൽകുന്നില്ല. ആശമാർ ഒരിക്കലും ശത്രുക്കളല്ല. അവരെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകും. എന്നാൽ ഇപ്പോൾ നടക്കുന്ന സമരത്തോട് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് രാഷ്ട്രീയപരമായി മറ്റോരു തരത്തിലേക്ക് കൊണ്ടു പോകുന്നു എന്നതിനാലാണത്‌.

ആരോഗ്യ മന്ത്രി നേരിട്ട് വിളിച്ച് വരെ സംസാരിച്ചിരുന്നല്ലോ. സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല എന്നായിരുന്നല്ലോ പരാതി. വീണാ ജോർജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. ടി പി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.