29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 12, 2025
March 5, 2025
February 17, 2025
February 7, 2025
January 27, 2025
January 27, 2025
January 14, 2025
January 9, 2025
January 8, 2025

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കില്ല; ആത്മഹത്യ തന്നെയെന്ന് സിബിഐ റിപ്പോർട്ട്

Janayugom Webdesk
മുംബൈ
March 23, 2025 9:35 am

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കില്ലെന്നും ആത്മഹത്യ തന്നെയെന്നും സിബിഐ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി സിബിഐ മുംബൈ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്. 2020 ജൂണ്‍ 14 ന് ആണ് നടനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തി നാല് വയസായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.