22 December 2025, Monday

Related news

November 26, 2025
September 10, 2025
August 7, 2025
July 2, 2025
May 16, 2025
May 1, 2025
April 30, 2025
April 30, 2025
April 28, 2025
April 10, 2025

കച്ചവടത്തിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

Janayugom Webdesk
മലപ്പുറം
March 24, 2025 11:11 am

കച്ചവടത്തിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണമംഗലം തോട്ടശ്ശേരിയറ മൂച്ചിത്തോട്ടത്തിൽ റിജേഷി (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. വില്പ്നക്കായി കഞ്ചാവുസൂക്ഷിച്ചിരുന്ന റിജേഷിനെ നാട്ടുകാർ പിടി കൂടി വേങ്ങര പൊലീസിൽ ഏല്പിക്കുകയായിരുന്നു. ഇയാളിൽ നിന്നും ഒന്നേമുക്കാൽ കിലോ കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വില്പന നടത്തരുതെന്ന് റിജേഷിനെ പല തവണ നാട്ടുകാർ താക്കീത് ചെയ്തിരുന്നു.

ഞായറാഴ്ച ഇയാളുടെ വീടിന്റെ പരിസരത്ത് യുവാക്കൾ ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ സംശയത്തിലായ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വേങ്ങര പൊലീസെത്തി റിജേഷിന്റെ വീട് റെയ്ഡ് ചെയ്തു. വീട്ടിൽ നിന്നും വില്പനക്ക് സൂക്ഷിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. വേങ്ങര പൊലീസ് ഹൗസ് ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.