30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025

കേരളത്തിന് എയിംസ്: ഉരുണ്ടുകളിച്ച് കേന്ദ്രം

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 25, 2025 10:55 pm

കേരളത്തിലെ എയിംസ് വിഷയത്തില്‍ ഉരുണ്ടുകളിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ എയിംസ് പരിഗണനയില്‍ എന്നുമാത്രമാണ് സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാറിന്റെ ഉപചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ആരോഗ്യമന്ത്രി ജെ പി നഡ്ഡ വ്യക്തമാക്കിയത്. 

കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്നത് സംസ്ഥാനം കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എയിംസ് അനുവദിക്കുന്നതിന് തടസമെന്താണ്? തടസങ്ങളില്ലെങ്കില്‍ എന്നാണ് എയിംസ് അനുവദിക്കുക? എന്നീ ചോദ്യങ്ങളാണ് സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചത്. ‘കേരളത്തിന് എയിംസ് അനുവദിക്കുന്നതില്‍ തടസങ്ങള്‍ നിലനില്‍ക്കുന്നില്ല. നിലവിലെ എയിംസുകളുടെ ഏകീകരണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പ്രദേശികമായ അസന്തുലനം അവസാനിപ്പിക്കാനാണ് ശ്രമം.
സ്വകാര്യ — സര്‍ക്കാര്‍ മേഖലയില്‍ ഗുണനിലവാരമുള്ള ആശുപത്രികള്‍ ഇല്ലാത്ത മേഖലകളിലാണ് എയിംസിന് മുന്‍ഗണന നല്‍കുന്നത്. അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡിഷ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കേരളത്തിന്റെ കാര്യവും പരിഗണിക്കും എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. മന്ത്രിയുടെ മറുപടിയില്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പ്രതിഷേധമുയര്‍ത്തി.

ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ലോക്‌സഭ പരിഗണിച്ചത്. സര്‍ക്കാര്‍ ബില്ലുകളാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും മുന്നേറിയത്. ബോയിലേഴ്‌സ് ബില്‍ പാസാക്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഭേദഗതി ബില്‍ പാസാക്കി രാജ്യസഭയും പിരിയുകയാണുണ്ടായത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും ചാക്കുകെട്ടില്‍ പണം കണ്ടെത്തിയ വിഷയത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖര്‍ ഇന്നലെ വൈകുന്നേരം സഭാകക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. സുപ്രീം കോടതി ഉത്തരവിലൂടെ റദ്ദാക്കപ്പെട്ട ജൂഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ വീണ്ടും തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് രാജ്യസഭാ അധ്യക്ഷനിലൂടെ ഭരണകൂടം നടത്തുന്നത്. പുതിയ അവസരം മുതലെടുത്ത് ജൂഡീഷ്യറിയെ കൈപ്പിടിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.