4 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 26, 2025
November 29, 2024
October 20, 2024
October 12, 2024
September 16, 2024
September 11, 2024
September 4, 2024
June 29, 2024
May 22, 2024
May 21, 2024

വിദ്യാഭ്യാസ മേഖലയില്‍ കേരളം ഒന്നാമതെന്ന് ഗവര്‍ണര്‍

Janayugom Webdesk
തിരുവനന്തപുരം
March 26, 2025 11:25 am

കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ വിശ്വനാത് രാജേന്ദ്ര അര്‍ലേക്കര്‍.വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍കലാശാല ബജററ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിൽ. എല്ലായിടത്തും സഞ്ചരിച്ചിട്ടുള്ള ആളെന്ന നിലയിൽ തനിക്കത് പറയാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേരളം കൈവരിച്ചത് വലിയ പുരോഗതിയാണ്. ചാൻസിലർ എന്ന നിലയിൽ ആ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഇത്ര അധികം വിദ്യാഭ്യാസമുള്ള നിങ്ങളോട് ബിരുദം മാത്രമുള്ള ഞാൻ എങ്ങനെ സംസാരിക്കും.

ചാൻസലർ യൂണിവേഴ്സിറ്റി വികസനത്തിന്‌ പ്രധാന റോൾ വഹിക്കുന്ന ആൾ ആണ്. സാധാരണ ചാൻസലർക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ല. എത്ര സെനറ്റ് യോഗങ്ങൾ സംഘടിപ്പിച്ചുവെന്ന ഗവർണറുടെ ചോദ്യത്തിന് ഇതുവരെ ഒരു യോഗവും ചേർന്നിട്ടില്ലെന്നു അംഗങ്ങൾ പറഞ്ഞു. നമുക്ക് അത് തിരുത്താമെന്നു ഗവർണർ പറഞ്ഞു. യോഗങ്ങൾ തുടർച്ചയായി ചേരണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം കുട്ടികൾ സംസ്ഥാനം വിട്ട് പോകുന്നതിൽ അദ്ദേഹം ആശങ്ക പങ്കുവയ്കേകുകയും ചെയ്തു. ബീഹാറിൽ +2 കഴിയുന്ന കുട്ടികൾ സംസ്ഥാനം വിടുകയാണ്. കേരളത്തിൽ ഉൾപ്പെടെ കുട്ടികൾ വന്ന് പഠിക്കുന്നുണ്ട്. 

നളന്ദ ഉൾപ്പെടെ വലിയ വിദ്യാഭ്യാസ പാരമ്പര്യമുള്ള ഇടത്ത് നിന്ന് എന്തുകൊണ്ട് കുട്ടികൾ പുറത്ത് പോകുന്നു? കേരളത്തിലും സമാനമായ സാഹചര്യമാണ്. ഇത്ര പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും കുട്ടികൾ എന്ത്കൊണ്ട് സംസ്ഥാനം വിടുന്നു? നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കണം. ഇതിൽ മാറ്റമുണ്ടാക്കാൻ നമുക്ക് കഴിയണം. ഈ ഒഴുക്ക് തടയണം എന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥി കേന്ദ്രീകൃതമാണ് പുതിയ നയം. തൊഴിൽ അന്വേഷകന് പകരം തൊഴിൽ ദാതാവാകാൻ നമുക്ക് കഴിയണം. സംരംഭക വികസന സെല്ലുകൾ ഉണ്ടാവണം. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തണം. മാസത്തിൽ ഒരു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ദിനമായി ആചരിക്കണം. ക്യാമ്പസുകളിൽ ലഹരി ഉപഭോഗമോ വിൽപ്പനയോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യം സമുഹത്തോട് ഉറക്കെ വിളിച്ചു പറയാൻ നമുക്ക് കഴിയണം. അപ്പോഴാണ് സമൂഹവും ഈ മുന്നേറ്റത്തോടൊപ്പം ചേരുക എന്നും അര്‍ലേക്കര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.