ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുസ്ലിം പള്ളിക്ക് സമീപം ഹനുമാന്‍ ചാലിസ പാരായണം നടത്തിയ ഹിന്ദു സംഘടനാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഓൾ ഭാരതീയ ഹിന്ദു സുരക്ഷാ സൻസ്ഥാന്റെ ദേശീയ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന സച്ചിന്‍ സിരോഹിക്കെതിരെയാണ് കേസ്. മീററ്റ് കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. സച്ചിന്‍ സിരോഹിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിഷേധം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പള്ളി അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച സംഘം ള്ളിപൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പള്ളിക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുകയുമായിരുന്നു. തുടര്‍ന്ന് പള്ളി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മറ്റ് ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.