യുവാവിനെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലൂർ മാവിൻചുവട് സ്വദേശി ജിതിൻ ലാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തലക്കും കൈക്കും കാലിലും അടിയേറ്റ പ്ലാവിൻകുന്ന് സ്വദേശി ജിത്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി കല്ലൂർ മാവിൻചുവടിലായിരുന്നു സംഭവം. മൂന്നുമാസം മുമ്പ് ജിതിൻലാലിൽ നിന്ന് ജിത്തു 10,000 രൂപ പലിശക്ക് കടംവാങ്ങിയിരുന്നു. ഇത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ റോഡിൽ തടഞ്ഞുനിർത്തിയാണ് പ്രതി ജിത്തുവിനെ ആക്രമിച്ചത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.