22 January 2026, Thursday

Related news

December 15, 2025
December 3, 2025
November 18, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025
October 25, 2025

അന്തിമ വോട്ടർ പട്ടിക മേയ് 5ന്; നിലമ്പൂർ ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Webdesk
ന്യൂഡൽഹി
March 28, 2025 6:11 pm

സിറ്റിങ് എംഎൽഎ പി വി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നിർദേശം നൽകി. ഇതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മേയിൽ ഉണ്ടാകുമോ എന്ന സംശയം ഉയരുകയാണ്.

കേരളം കൂടാതെ ഗുജറാത്ത്, ബംഗാൾ, മണിപുർ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവടങ്ങിൽ രണ്ടു മണ്ഡലങ്ങളിലും ബംഗാൾ, മണിപ്പുർ, കേരളം, പഞ്ചാബ് എന്നിവടങ്ങളിൽ ഓരോ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്. കരട് വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം. എതിർപ്പുകളും പരാതികളും ഏപ്രിൽ 8 മുതൽ 24 വരെ ഉന്നയിക്കാം. പരാതികൾ മേയ് രണ്ടിനുള്ളിൽ പരിഹരിച്ച് അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2,700 വോട്ടുകൾക്കാണ് പി വി അൻവർ കോൺഗ്രസിലെ വി വി പ്രകാശിനെ പരാജയപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.