12 December 2025, Friday

Related news

December 5, 2025
November 27, 2025
November 26, 2025
November 24, 2025
November 23, 2025
November 18, 2025
November 17, 2025
November 13, 2025
November 8, 2025
November 2, 2025

വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന് അഞ്ചുവയസ്സുകാരി

Janayugom Webdesk
വൈക്കം
March 30, 2025 11:25 am

വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന അഞ്ച് വയസുകാരി. ആലപ്പുഴ ചേര്‍ത്തലയിലെ വടക്കുംകര അമ്പലകടവില്‍ നിന്ന് വൈക്കം കായലോര ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരമാണ് വൈക്കം വാര്യംപ്ലാവില്‍ വൈശാഖിന്റെയും അശ്വതിയുടെയും മകള്‍ പാര്‍വതി നീന്തിക്കടന്നത്. ഒരു മണിക്കൂര്‍ 50 മിനിറ്റുകൊണ്ടാണ് പാര്‍വതി നേട്ടം കൈവരിച്ചത്. 

വൈക്കം കായലോര ബീച്ചില്‍ നടന്ന അനുമോദന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. നടന്‍ ജയ്‌സ് ജോസ്, പി ശശിധരന്‍, പി.ഡി ഉണ്ണി, വി.എസ് കുമാര്‍, ടി പ്രതാപ്കുമാര്‍, ലേഖ അശോകന്‍, ശാലിമോള്‍ ഷാജികുമാര്‍, പരിശീലകന്‍ ബിജു തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.