കുട്ടിക്കാനം മലയോര ഹൈവേയില്‍ കെ എസ് ആർ ടി സി ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തപാല്‍ ജീവനക്കാരന് പരിക്ക്. സ്കൂട്ടര്‍ യാത്രികനും കാഞ്ചിയാര്‍ തപാല്‍ ഓഫിസിലെ ജീവനക്കാരനുമായ മധുസൂദനന് നായര്‍ക്കാണ് പരിക്കേറ്റത്.
കൊട്ടാരക്കര കട്ടപ്പന റൂട്ടിലോടുന്ന കെ എസ് ആർ ടി സി ബസ് എതിര്‍ദിശയിലേക്ക് തെന്നിമാറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനന് നായര്‍ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.