13 December 2025, Saturday

സ്വരരാഗ മൈത്രീ ഭാവമായ് ഡോ. വാഴമുട്ടം ചന്ദ്രബാബു

റഹിം പനവൂർ
March 30, 2025 7:19 pm

തമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മുപ്പത് ദിന റമദാൻ വ്രതം മതമൈത്രി സംഗീത ആലാപനത്തിന്റെ ഉപാസനയും ഉപവാസവുമാണ്. വിവിധ സംഘ ടനകളിലും പള്ളികളിലും നടക്കുന്ന ഇഫ്താർ സംഗമങ്ങളിൽ ഇസ്ലാമിക കീർത്തനങ്ങൾ പാടാനും അതിഥിയായി പങ്കെടുക്കാനും വിശിഷ്ട ക്ഷണിതാവായിരുന്നു ഡോ. ചന്ദ്രബാബു. ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ അനന്തപുരിയുടെ ഈ സംഗീതജ്ഞൻ നൂറിൽപ്പരം ക്രിസ്ത്യൻ കീർത്തനങ്ങളും ഇസ്ലാമിക കീർത്തനങ്ങളും ഹൈന്ദവ കീർത്തനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പതിമൂന്നോളം വർണങ്ങൾ തില്ലാനകളും ഇതിൽ ഉൾപ്പെടും. മതമൈത്രി സംഗീത ആലാപനത്തിൽ മോശ വാത്സലം ശാസ്ത്രികൾ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, കെ ജയകുമാർ, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, കണിയാപുരം ബദറുദീൻ മൗലവി, വിഴിഞ്ഞം സെയ്ദ് മുസലിയാർ, പ്രഭാവർമ്മ തുടങ്ങിയ ഗാനരചയിതാക്കളും കവികളും എഴുതിയ വരികൾ ചദ്രബാബു മനോഹര കീർത്തനമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. കർണാടക സംഗീതത്തിന്റെ രാഗ താള പാരമ്പര്യം മുറുകെ പിടിച്ച് മതമൈത്രി സംഗീത ശാഖയ്ക്ക് പുതിയ രൂപവും ഭാവവും നൽകിയ സംഗീത പദ്ധതി പ്രാവർത്തികമായിട്ട് ഒരു വ്യാഴവട്ടം തികയുന്നുവെന്ന് ഡോ. വാഴമുട്ടം ചന്ദ്രബാബു പറഞ്ഞു. 

പതിനഞ്ച് മണിക്കൂർ തുടർച്ചയായി മതമൈത്രി സംഗീത സദസ് തിരുവനന്തപുരം വൈഎംസിഎ യിൽ അവതരിപ്പിച്ചിട്ടുണ്ട്. ആറ്റുകാലിൽ പുതുവത്സര സംഗീത സദസ് ഇരുപത്തി ഏഴ് വർഷമായി അവതരിപ്പിക്കുന്നു. ഓരോ വർഷവും ഓരോരോ മൃദംഗവിദ്വാന്മാർ വായിച്ചു എന്നുള്ള പ്രത്യേകതയുമുണ്ട്. പൂവാർ സെന്റ് നികോളാസ് ചർച്ചിൽ ഏഴ് വർഷം തുടർച്ചയായി ക്രിസ്ത്യൻ സംഗീത സദസും വാഴമുട്ടം തുപ്പനത്തു കാവിൽ തുടർച്ചയായി ഇരുപത്തിമൂന്നു വർഷവും പാടി ഡോ. വാഴമുട്ടം ചന്ദ്രബാബു സംഗീതയാത്ര തുടരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.